രക്തസമ്മര്‍ദ്ദം കുറയ്ക്കാം

ശരീരത്തിന്‍റെ പ്രവര്‍ത്തനത്തില്‍ രക്തസമ്മര്‍ദ്ദത്തിനു വലിയ പങ്കുണ്ട്.രക്തസമ്മര്‍ദ്ദം അമിതമായി കൂടുന്നതും കുറയുന്നതും ശരീരത്തിനു ദോഷമാണ്.താഴ്‌ന്ന രക്ത സമ്മര്‍ദ്ദം തലചുറ്റല്‍, ഛര്‍ദ്ദി,തുടങ്ങിയവക്ക് കാരണമാകാം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അമിതമായ ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം , ഹൃദയ സ്‌തംഭനം എന്നിവയ്‌ക്ക്‌ കാരണമാകുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ വളരെ കരുതലോടെ വേണം കാണാന്‍.സ്ഥിരമായി രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതും ആവശ്യമാണ്‌.ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പും കൊളസ്‌ട്രോളും കൂടിയ ആഹാരങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്ന ഘടകങ്ങളാണ്‌. രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്ന കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അരിയാഹാരം എന്നിവ ശീലമാക്കുക.ആപ്പിള്‍,ഏത്തപ്പഴം,ബ്രോക്കോളി കാരറ്റ്,ഈന്തപ്പഴം,തക്കാളി,സ്ട്രോബെറി എന്നിങ്ങനെ നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം. സ്ഥിരമായ വ്യായാമം, ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന കളികള്‍ എന്നിവയില്‍ ഏര്‍പ്പെടുക വഴി അമിതവണ്ണവും നിയന്ത്രിക്കാം. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കണം