കഷണ്ടി കണ്ട് അസൂയപ്പെടാം....!!!

കഷണ്ടിയുള്ള പുരുഷന്മാര്‍ ശക്തന്മാരും ആരോഗ്യവാന്മാരുമാണെന്ന് പഠനം മുടിയുള്ള പുരുഷന്മാരെക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാരെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്.ബ്രിട്ടണിലെ പെന്‍സല്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുന്നത്.കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തില്‍ പറയുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ഹോളിവുഡ് സൂപ്പര്‍താരങ്ങളായ വിന്‍ഡീസല്‍,ബ്രൂസ് വില്ലീസ് എന്നിവരുടെ സ്വാധീനം കഷണ്ടിക്കാരെ സ്വാധീനിക്കുന്നുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു