വിക്ടോറിയ സ്വരോവ്‌സ്‌കിയുടെ വിവാഹ ഗൗണ്‍ വാര്‍ത്തകളില്‍

ബിസിനസ്സ് ലോകത്തെ വമ്പന്‍മാരായ ലക്ഷ്വറി ക്രിസ്റ്റല്‍ ബ്രാന്‍ഡായ സ്വരോവ്‌സ്‌കിയുടെ അവകാശി വിക്ടോറിയ സ്വരോവ്‌സ്‌കിയും കാമുകനും ബിസിനസ്സുകാരനുമായ വെര്‍ണര്‍ മുര്‍സും വിവാഹിതരായി. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് വിക്ടോറിയ സ്വരോവ്‌സ്‌കി ധരിച്ച ഗൗണാണ്.