സ്ത്രീ സുരക്ഷയ്ക്ക് ഈ ഹീല്‍സ്...!!!

ഹീല്‍സിന് ഇനി സ്ത്രീകളുടെസുരക്ഷ പൊലീസിന്റെ ജോലിയും. സ്രെക്യൂരിറ്റി ടേസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചെരിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഹീലിനു പിന്‍ഭാഗത്തെ രഹസ്യ അറയ്ക്കുള്ളില്‍ കണ്ണീര്‍ വാതക സിലിണ്ടര്‍ ട്യൂബ് ഒളിപ്പിച്ച് വെച്ചിരിക്കുന്നു.മെക്‌സിക്കന്‍ ഫാഷന് ഡിസൈനറായ ടിറ്റ്‌സ് അരാമ്പ്യൂറോ ആണ് സെക്യൂരിറ്റി ടേസ്റ്റിന്റെ കണ്ടെത്തലിന് പിന്നില്‍ സ്ത്രീകളെ ഉപദ്രവിക്കനെത്തുന്ന അക്രമിക്കുമേല്‍ പ്രാണരക്ഷാര്‍ത്ഥം ഇത് വേഗത്തില്‍ പ്രയോഗിക്കാം. ഇന്ന് സ്ത്രീകളുടെ നിത്യാപയോഗ സാധനങ്ങളുടെ ലിസ്റ്റില്‍ പെട്ടതാണ് പെപ്പര്‍ കണ്ണീര്‍വാതക സ്‌പ്രേകള്‍.ചെറുതായി കാലുയര്‍ത്തി നിസാരമായി കൈയ്ക്കുള്ളിലൊതുക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌പ്രേ ക്യാമ്പിന്‍ ഹീല്‍സില്‍ വെച്ചിരിക്കുന്നത്.സമൂഹത്തിലെ നിലവിലെ സ്ത്രീകളുടെ അവസ്ഥ കാണുമ്പോള്‍ ഫാഷന്‍ രംഗത്ത് ഇത്തരം കണ്ടെത്തലുകള്‍ നടത്താന്‍ പ്രേരണയുണ്ടാകുന്നതായി ഡിറ്റ്‌സ പറയുന്നു