പ്ലേബോയ് മുഖചിത്രം....മാറ്റത്തിന്റേതാണ്!!!

പ്ലേബോയ് മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടൊരു ട്രാന്‍സ്ജന്‍ഡര്‍ നഗ്നചിത്രങ്ങള്‍ കൊണ്ട് ലോകപ്രസിദ്ധമായ പ്ലേബോയ് മാഗസിനില്‍ ഇതാദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പ്ലേബോയ് മാഗസിന്റെ കവര്‍ ആയിരിക്കുകയാണ്. 21 കാരിയായ ഗുലിയാന ഫര്‍ഫല എന്ന ട്രാന്‍സ്ജെന്‍ഡര്‍ മോഡലാണ് പ്ലേബോയ് മാഗസിന്റെ ജര്‍മന്‍ എഡിഷന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത്. 'ജെര്‍മനിയില്‍ ജനിച്ച ഫര്‍ഫല തന്റെ പതിനാറാം വയസില്‍ ലിംഗമാറ്റ ശസ്ത്രക്രിയ മാറ്റുകയും തന്റെ ഐഡന്റിറ്റി വ്യക്തമാക്കുകയും ചെയ്ത വ്യക്തിയാണ്. ജെര്‍മനിയിലെ ടോപ് മോഡലായും ഗുലിയാന ഫര്‍ഫല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്ലേബോയ് മാഗസിന്റെ പുതിയ കവറില്‍ എന്റെ ചിത്രം വന്നിരിക്കുകയാണ്. ഞാനതില്‍ വളരെയേറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് ഈ കവര്‍ ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- മാഗസിന്റെ കവര്‍ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഗുലിയാന ഫര്‍ഫല കുറിച്ചു.