സൂപ്പര്‍മോഡലും നടിയുമായ കാര ഡെലിവീങ് തലമുടി വടിച്ച് രംഗത്തെത്തിയത്

ഫാഷന്‍ ലോകത്തെ ത്രസിപ്പിച്ച സൂപ്പര്‍മോഡലും നടിയുമായ കാര ഡെലിവീങ് തലമുടി വടിച്ച് രംഗത്തെത്തിയത്.ഒരു പെണ്ണാണെന്നു തോന്നാന്‍ അല്ലെങ്കില്‍ സൗന്ദര്യമുണ്ടെന്നു തോന്നാന്‍ മുടിവേണമെന്നു താന്‍ കരുതുന്നില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് താരം മുടിവടിച്ചെത്തിയത്.ഇരുകൈയും നീട്ടിയാണ് ഫാഷന്‍ലോകം കാരയുടെ മേക്കോവറിനെ സ്വീകരിച്ചത്. പക്വതയുള്ള തീരുമാനമെന്നു പറഞ്ഞാണ് പ്രമുഖ ഫാഷനിസ്റ്റുകള്‍ കാരയെ അഭിനന്ദിച്ചത്.