ഈ തുളയ്ക്കല്‍ സേഫാണോ...പക്ഷെ ട്രെന്‍ഡാണ്..!!!

ത്വക്ക് തുരന്ന് അലങ്കരിക്കുക- ഇത് ഡെര്‍മല്‍ പിയേസിംഗ് കൈകളിലും മുഖത്തും നെറ്റിയിലും മാറിടത്തിലും തുടങ്ങി ശരീരത്തലിഷ്ടമുള്ളിടത്തെല്ലാം സ്റ്റഡുകള്‍ .മൈക്രോ ഡെര്‍മല്‍ വിദ്യഉപോയിഗിച്ചാണ് ഈ തുളയ്ക്കല്‍.സാധാരണ കമ്മലുകള്‍ പോലയല്ല മറിച്ച് സ്‌ക്രൂ പോലെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.ത്വക്കിനടിയില്‍ ചെറിയ തുളയുണ്ടാക്കി ആഭരണം ഉറപ്പിക്കുന്നു സാധാരണ തുളയ്ക്കലുകളെക്കാള്‍ വേഗത്തില്‍ ഡെര്‍മല്‍ പിയേസിങില്‍ മുറിവുണങ്ങും. ത്വിക്കിനുള്ളിലേക്ക് കുത്തിയിറക്കുകയല്ല മറിച്ച് പതിപ്പിക്കുകയാണ് ചെയ്യുന്നത്.ഫാഷന്‍ കാരണം ഡെര്‍മല്‍ പിയേഴ്‌സിങ് ചെയ്താല്‍ സൂക്ഷിച്ചുവേണം ആഭരണ ഉറപ്പിക്കാന്‍ ഇതിനായി വിദഗ്ധരെ തന്നെ സമീപിക്കണമെന്നു പറയേണ്ടതില്ലല്ലോ ഏകദേശം 9000 രൂപവരെയാകും ഈ തുളയ്ക്കലിന്‌