റാംപ് വാക്കിന് ഡ്രോണുകള്‍....!!!!

മോഡലുകള്‍ക്ക് പകരം റാംപിലെത്തിയത് ഡ്രോണുകള്‍ കൗതുകം നിറഞ്ഞ് മിലന്‍ ഷോ ഫാഷന്‍ ഷോ കാണാനെത്തിയ അതിഥികള്‍ക്ക് കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു കാരണം സാധാരണ മോഡലുകളല്ല ഇത്തവണ മുന്നിലെത്തിയത്.കാണികള്‍ വൈഫൈ ഓഫാക്കി ഇരുട്ടില്‍ ഇരിക്കണം മുന്നറിയിപ്പിന് പിന്നാലെ റാപ്പ് സോങ്ങിന്റെ അകമ്പടിയോടെ ഇതാ മോഡലുകള്‍ റാംപിലെത്തിക്കഴിഞ്ഞു. ബാഗുകളുമേന്തി ഡ്രോണുകള്‍ ആണ് പറന്ന് വന്നത്. തങ്ങളുടെ കമ്പനിയുടെ ബാഗുകള്‍ പരിചയപ്പെടുത്താന്‍ മോഡലുകള്‍ക്ക് പകരം ഡ്രോണുകളെയാണ് ഇത്തവണ ഡി ആന്റ് ജി ഉപയോഗിച്ചത്.