ധൈര്യമായി കീറാം....ഇതിപ്പോ ട്രെന്‍ഡിംഗ്‌

'ഡിസ്‌ട്രെസ്ഡ് ഡെനിം ജീന്‍സ്' അഥവാ പലവിധം 'കീറല്‍ ഉള്ള ജീന്‍സ്' ഇതാണ് പുതിയ ട്രെന്‍ഡ്. 'ഡിസ്‌ട്രെസ്ഡ് ഡെനിം ജീന്‍സ്' അഥവാ പലവിധം 'കീറല്‍ ഉള്ള ജീന്‍സ്' ഇതാണ് പുതിയ ട്രെന്‍ഡ്.പണ്ട് നമ്മളൊക്കെ ഇടുന്ന ഉടുപ്പില്‍ ചെറിയ കീറല്‍ കണ്ടാല്‍ അതു ദൂരെ കളഞ്ഞിരുന്നു. അതു മാറി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദ്വാരങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ വലിയ വിലകൊടുത്തു വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. 'ഡിസ്‌ട്രെസ്ഡ് ഡെനിം' ഒരു വലിയ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്, കൊച്ചുകേരളത്തില്‍ പൊലും. എഴുപതുകളില്‍ തുടങ്ങിയതാണ് ഈ ട്രെന്‍ഡ്.