തുളയിട്ട് മോതിരമണിയാം...!!!

വിരലില്‍ തുളച്ച് വിവാഹ മോതിരം അണിയുന്നത് പുതിയ ട്രെന്‍ഡ്‌ വിവാഹ മോതിരെ ഊരിപ്പോയെന്ന് പരാതി വേണ്ട;ഈ ട്രെന്‍ഡ് അല്‍പ്പം വേദനയാണെലും ഹിറ്റാണ് ഇപ്പോഴത്തെ ട്രെന്‍ഡ് തുളച്ചിടുന്ന കല്യാണ മോതിരങ്ങളാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഫാഷന്‍ തരംഗമാകുന്നത്. തങ്ങളുടെ മോതിര വിരലില്‍ ഇത്തരത്തില്‍ തുളച്ചിട്ട റിങ്ങുകളുമായുള്ള ഫോട്ടോകളാണ് പ്രചരിക്കുന്നത്.തുളച്ചിടുന്ന മോതിരമാണെങ്കിലും ഡയമണ്ടും വിലപിടിപ്പുള്ള വജ്രങ്ങളും ഇക്കൂട്ടത്തില്‍ പെടും. വരനും വധുവും ഓരേപോലത്തെ മോതിരങ്ങള്‍ അണിയുന്നതാണ് ട്രെന്‍ഡ്. മോതിരം വെറുതെ അങ്ങ് തുളച്ചിടാമെന്ന് കരുടേണ്ട. ത്വക് രോഗവിദഗ്ദ്ധനെ കണ്ട് അഭിപ്രായമാരാഞ്ഞതിന് ശേഷം വിരല്‍ തുളയ്ക്കുന്നതാണ് ഉത്തമം. ഇല്ലെങ്കില്‍ ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യതയുണ്ടത്രെ. അല്‍പ്പം വേദനിച്ചിട്ടാണെങ്കിലും വിവാഹ മോതിരെ കളയാതെ സൂക്ഷിക്കാനാകുമല്ലോയെന്ന് തുളയിട്ടവര്‍ പറയുന്നു