വണ്ടിക്കൂലിക്ക് കാശ് തന്നത് ജെസ്സി;വിജയ് സേതുപതി 

തന്റെ ഭാര്യ ജെസ്സിയാണ് താൻ ചാൻസ് തേടി അലഞ്ഞപ്പോൾ വണ്ടിക്കൂലി നൽകിയതെന്ന് തമിഴ് താരം  വിജയ് സേതുപതി . പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയിൽ അവസരം തേടിയെത്തിയതെന്ന് വിജയ് സേതുപതി വ്യക്തമാക്കുന്നു. ചാൻസ് തേടി അലഞ്ഞപ്പോൾ വണ്ടിക്കുള്ള കാശ് തന്നിരുന്നതും ജെസ്സിയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനോട് ഭാര്യ ജെസിക്ക് താത്പര്യമില്ലായിരുന്നുവെന്നും സേതുപതി വനിതക്ക് നൽകിയ അഭിമുഖത്തിൽ  വ്യക്തമാക്കി.ചാൻസ് തേടി അലഞ്ഞപ്പോൾ വണ്ടിക്കുള്ള കാശ് തന്നിരുന്നതും ജെസ്സിയായിരുന്നു.'താരം തന്റെ ചെറിയ പ്രായത്തിൽത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
നാട്ടിലെ ജോലികളെക്കാൾ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോൾ ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് പോയി.
തന്റെ  സുഹൃത്ത് ചന്ദ്രു വഴിയാണ് ജെസ്സിയെ പരിചയപ്പെട്ടത്.  മലയാളിയാണ്, കൊല്ലമാണ് നാട് എന്നൊക്കെയറിഞ്ഞത് ചന്ദ്രുവഴിയാണ്. യാഹൂ ചാറ്റ് വഴി താനാണ്  പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, 'നമുക്ക് കല്യാണം കഴിച്ചാലോ' എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവൾ ഓകെ പറഞ്ഞു.'മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം തന്റെ  ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹമായിരുന്നു. നിശ്ചയത്തിന്റെ അന്നാണ് വിജയ് സേതുപതി ജെസ്സിയെ നേരിൽക്കാണുന്നത്. പിന്നെ താൻ ൾഫിലേക്ക് പോയില്ലെന്നു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.