ഉരുക്ക് വനിതയാകാന്‍ വിദ്യയ്ക്ക് നറുക്ക്...!!!

ഇന്ത്യന്‍ ഉരുക്ക് വനിത ഇന്ദിരാഗാന്ധിയുടെ ജീവിതം വെള്ളിവെളിച്ചം കാണുന്നു ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ പുസ്തകത്തെ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും.വെബ്‌സീരിസായിട്ടാകും അവതരിപ്പിക്കുക എന്ന തരത്തിലുള്ള ചില വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.ഇന്ദിരാഗാന്ധിയുടെ റോള്‍ താനെന്നും ആഗ്രഹിച്ചിരുന്നതാണെന്ന് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യ പ്രതികരിച്ചു.പരിണീത, ഇഷ്ഖിയ, കഹാനി, ഡേര്‍ട്ടി പിക്ചര്‍, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളിലെ മികച്ചപ്രകടനത്തിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് വിദ്യാബാലന്‍ തെളിയിച്ചിട്ടുണ്ട്.