പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല! വൈറലായി ടൊവിനോ

പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !! വൈറലായി ടൊവിനോ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് രംഗമാണ് താരം പങ്കു വെച്ചത് പോത്തിന്റെ കൊമ്പിൽ പിടിച്ചു സാഹസികത കാണിക്കുന്ന ടൊവിനോയുടെ ഷൂട്ടിംഗ് രംഗം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ് ഒരു കുപ്രസിദ്ധ പയ്യൻ ആണ് ടൊവിനോയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ആക്ഷൻ രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ടൊവിനോ തന്നെയാണ് ആക്ഷൻ രംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തത്. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്‍തതത് ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യൻ എന്നാണ് ട്രെയിലറില്‍‌ നിന്ന് മനസ്സിലാകുന്നത്.