ബാറ്റല്ല...മൈക്കും റെയ്‌നയ്ക്ക് !!!

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ മ്യൂസിക് വീഡിയോ വൈറലാകുന്നു സൈബര്‍ രംഗം ഇന്നേറ്റവും അധികം ചര്‍ച്ച ചെയ്യുന്നത് ഈ സൂപ്പര്‍ക്രിക്കറ്ററെ കുറിച്ചാണ്.എന്നാല്‍ ക്രിക്കറ്റല്ല മറിച്ച് പാട്ടിലൂടെയാണ് താരം ആരാധകരുടെ ചര്‍ച്ചവിഷയമാകുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നപാടിയ മ്യൂസിക് വീഡിയോ വൈറലാകുന്നു.റെയ്‌ന പുറത്തിറക്കിയ മ്യൂസിക് ീഡിയോയില്‍ ഇതുവരെ കണ്ടു ശീലിച്ച ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്നു വ്യത്യസ്തമായ റെയ്‌നയെ കാണാം ഭാര്യ പ്രിയങ്ക റെയ്‌ന അവതരിപ്പിക്കാനൊരുങ്ങുന്ന റെഡ് എഫ്എം പരിപാടിയുടെ ഭാഗമായാണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഗായകനായുള്ള താരത്തിന്റെ മാറ്റം മകളും വീഡിയോയിലുണ്ട്‌