എ.സി ഇല്ലേല്‍ സിനിമ ഇല്ല

എ.സി. ഇല്ലാത്ത തിയേറ്ററുകളില്‍ പുതിയ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന തീരുമാനവുമായി നിര്‍മ്മാതാക്കളും വിതരണക്കാരും.ഏപ്രില്‍ 30നകം തിയേറ്ററുകള്‍ എ.സി.യാക്കി നവീകരിച്ചില്ലെങ്കില്‍ പുതിയ സിനിമകള്‍ നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നത്. കാര്യങ്ങള്‍ അവര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. തര്‍ക്കം നീണ്ടാല്‍ കേരളത്തിലെ നൂറോളം തിയേറ്ററുകള്‍ പൂട്ടേണ്ടിവരും. ഇതില്‍ പകുതിയും മലബാറിലേതാണ്.എ.സി. സ്ഥാപിക്കുന്നതുവരെ സിനിമകള്‍ നല്‍കാന്‍ പ്രിന്റ് തുകയും ഉടമകളില്‍നിന്ന് ഈടാക്കുന്നുണ്ട്.