പ്രിയങ്ക - നിക്ക് വിവാഹത്തിന് ബോളിവുഡിൽ ആർക്കും ക്ഷണമില്ല ?

അടുത്ത ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ വിവാഹത്തിന് ക്ഷണിക്കു ബോളിവുഡും ഹോളിവുഡും കാത്തിരിക്കുന്ന പ്രിയങ്ക ചോപ്രയുടേയും നിക്ക് ജോനാസിന്റെയും കല്യാണത്തിന് ബോളിവുഡിൽ നിന്ന് ആർക്കും ക്ഷണമില്ലെന്നു റിപ്പോർട്ട് . 35 കാരിയായ പ്രിയങ്കയുടെയും 25കാരനായ അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസിന്റയും ബന്ധം ഒട്ടേറെ പേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തന്നെ ഇരുവരും തങ്ങളുടെ ബന്ധവുമായി മുന്നോട്ടുപോവുകയായിരുന്നു.എന്നാല്‍ താരവിവാഹത്തിന് ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അടുത്ത ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ വിവാഹത്തിന് ക്ഷണിക്കുകയൊള്ളൂ . ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ആലിയ ഭട്ട്, കത്രീന കൈഫ്, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ , ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ക്ക് ജോധ്പൂര്‍ നടക്കുന്ന വിവാഹചടങ്ങിന് ക്ഷണമുണ്ടെന്ന നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.2018 ഡിസംബര്‍ രണ്ടിനാണ് പ്രിയങ്ക-നിക്ക് വിവാഹം. നേരത്തെ രണ്‍വീര്‍സിങ്ങ്‌- ദിപീക വിവാഹവും പ്രിയങ്ക - നിക്ക് വിവാഹവും അടുത്ത ദിവസങ്ങളില്‍ വരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.കുറച്ച ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയുടെ ബ്രൈഡല്‍ ഷവര്‍ നടന്നത്.