മത്സരിക്കാന്‍ വമ്പന്മാര്‍...വിജയികളെ ഉടനറിയാം...!!!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ രാവിലെ 11 മണിക്ക് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിക്കും.മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് പ്രിഥ്വിരാജ് കുഞ്ചാക്കോ ബോബന്‍ ഫഹദ്ഫാസില്‍ നിവിന്‍ പോളി ജയസൂര്യ ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ മത്സരിക്കാനുണ്ടെന്നതാണ് പ്രത്യേകത.7 കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണ് മത്സരിക്കുന്നത്. നായകന്മാര്‍ കൂട്ട മത്സരത്തിനൊരുങ്ങുമ്പോള്‍ നായികമാരില്‍ മഞ്ജു വാര്യരും പാര്‍വ്വതിയുമാണ് ഏറ്റുമുട്ടുക. രാജ്യാന്തര ചലച്ചിത്രമേളയില്‍ നവാഗത സംവിധാകനുള്ള പുരസ്‌കാരം നേടിയ സഞ്ജു സുരേന്ദ്രന്റെ ഏദന്‍ ഏറെ പ്രശംസ നേടിയ ആഷിക്അബു ചിത്രം മായാനദി,ബോക്‌സോഫീസ് കുലുക്കിയ ആട്-2,പിന്നെ തൊണ്ടിമുതല്‍ പറവ ഇട തുടങ്ങി ലിസ്റ്റ് തുടരുന്നു.ടിവി ചന്ദ്രന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്‌