മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് വിശേഷങ്ങള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് വിശേഷങ്ങള്‍ മലയാളസിനിമയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രം എന്ന് അവകാശപ്പെടുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. നൂറുകോടിരൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസ് ഒരുക്കുന്ന ചിത്രത്തില്‍ സി.െജ.റോയ്, സന്തോഷ് ടി. കരുവിള എന്നിവരാണ് സഹനിര്‍മാതാക്കള്‍. മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും ഒരു നിര്‍ണായകവേഷത്തില്‍ ചിത്രത്തിലുണ്ട്. ഹൈദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയില്‍ നടക്കുന്ന ഷൂട്ടിങിന്റെ ആദ്യദിനംതന്നെ പ്രണവ് ഷൂട്ടിങില്‍ ജോയിന്‍ ചെയ്തു.അമ്മയുടെ അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കുശേഷം 12ന് മോഹന്‍ലാല്‍ മരക്കാറായി വേഷമിടാന്‍ ഫിലിംസിറ്റിയിലെത്തും.സാബുസിറിളിന്റെ നേതൃത്വത്തില്‍ വമ്പന്‍ സെറ്റാണ് റാമോജി റാവ് ഫിലിംസിറ്റിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചുകോടിരൂപ ചെലവില്‍ മൂന്ന് വന്‍ കപ്പലുകളാണ് ഇതിനകം പണിതീര്‍ത്തത്. പ്രമുഖ താരങ്ങളുടെയും മറ്റ് അഭിനേതാക്കളുടെയും മേക്കപ്പിനായി പട്ടണം റഷീദിന്റെ നേതൃത്വത്തിലുള്ള നാല്‍പത്തിയഞ്ചംഗ ടീമാണ് മരക്കാറിനുള്ളത്. ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ളതിന് പുറമെ വിദേശഭാഷകളില്‍നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്തനായ തിരുവാണ് മരക്കാറിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി സിനിമയുടെ പേരില്‍ മൊബൈല്‍ സിംകാര്‍ഡ് പുറത്തിറങ്ങി. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ പേരിലാണ് മൊബൈല്‍ സേവനധാതാക്കളായ എയര്‍ടെല്‍ സിം കാര്‍ഡ് പുറത്തിറക്കിയത്. ചിത്രത്തിന്റെ ഹൈടെക് പ്രചാരണാര്‍ഥമാണ് ഒടിയന്‍ സിം കാര്‍ഡ് നിലവില്‍വന്നത്. ബ്രാന്‍ഡിങ്ങിന്റെയും ബി.ടു ബിസിനസ്സിന്റെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് എയര്‍ടെല്ലും ഒടിയനുമായുള്ള സഹകരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പറഞ്ഞു. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയറ്ററുകളിലെത്തുന്നത്. ദിലീപിന്റെ തന്നെ സ്പീഡ് ട്രാക്ക് എന്ന സിനിമ സംവിധാനം ചെയ്ത ജയസൂര്യ ജനപ്രിയ നായകന്റെ പുതിയ ചിത്രവുമായി എത്തുന്നു. 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് നടന്റെ കരിയറില്‍ ഇറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ദിലീപിനൊപ്പം മധു വാര്യര്‍,റിയാസ് ഖാന്‍,ജഗതി, ഗജാല തുടങ്ങിയവരും അഭിനയിച്ച ചിത്രമായിരുന്നു സ്പീഡ് ട്രാക്ക്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. സ്പീഡ് ട്രാക്കിനു ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്.ജാക്ക് ഡാനിയേല്‍ എന്നാണ് ജയസൂര്യയുടെ ദീലിപ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണറിയുന്നത്. സിനിമ പ്രഖ്യാപിച്ചതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്നൊരു ചിത്രമായിരിക്കും ജാക്ക് ഡാനിയേല്‍ എന്നാണറിയുന്നത്.തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .ദിലീപിനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാകും അര്‍ജുനും ചിത്രത്തില്‍ എത്തുക. അര്‍ജുന്‍ കൂടി എത്തുന്നതോടെ വലിയ ക്യാന്‍വാസിലായിരിക്കും ചിത്രമൊരുക്കുക. സന്‍തന കൃഷ്ണനാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.