സമ്പന്ന താരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയും നയൻതാരയും

സമ്പന്ന താരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയും നയൻതാരയും സൽമാൻ ഖാൻ ഒന്നാം സ്ഥാനത്ത് ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്. തെന്നിന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക വനിതയും നയൻതാര തന്നെയാണ്.വുമണ്‍ ഓഫ് ദ ഇയര്‍ 2017 ലും നേരത്തെ നയൻതാര ഇടം പിടിച്ചിട്ടുണ്ട്. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 100 പേരുടെ പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാനാണ് ഒന്നാം സ്ഥാനത്ത്. 253.25 കോടി രൂപയാണ് സൽമാന്റെ സമ്പാദ്യം. പട്ടികയിൽ മൂന്നാം തവണയാണ് ഈ 52-കാരൻ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗർ സിന്താ ഹേ, റേസ് 3 എന്നീ സിനിമകളിലൂടെയും നിരവധി കൺസ്യൂമർ ബ്രാൻഡുകളുടെ അംബാസഡറായുമാണ് സൽമാൻ ഖാന്റെ സമ്പാദ്യം ഉയർന്നത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്. പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ സമ്പാദ്യമാണ് ഫോര്‍ബ്‌സ് കണക്കാക്കിയിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും (18 കോടി) 49ാം സ്ഥാനം പങ്കിടുന്നുണ്ട്. 2017ല്‍ 68 കോടിയുമായി ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക ചോപ്ര. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് സമ്പാദ്യം. 185 കോടി രൂപയുടെ സമ്പാദ്യത്തോടെ അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. സമ്പാദ്യത്തിൽ ദീപിക നാലാം സ്ഥാനത്തെത്തി. പുതിയ ബ്രാൻഡുകളുമായുള്ള സഹകരണവും പത്മാവദ് സിനിമയുടെ വിജയവുമാണ് അവരെ നാലാം സ്ഥാനത്ത് എത്തിച്ചത്. ആദ്യമായാണ് ഒരു വനിതാ താരം ആദ്യ അഞ്ചിൽ ഇടം പിടിക്കുന്നത്.ഭര്‍ത്താവ് രണ്‍വീര്‍ സിംഗാകട്ടെ ലിസ്റ്റില്‍ എട്ടാമതുമാണ്. 112-8 കോടി രൂപയാണ് ദീപികയുടെ ഒരു വര്‍ഷത്തെ വരുമാനം. ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്‍റെ വരുമാനം 84.67 കോടി രൂപയാണ്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായ ഷാരൂഖ് ഖാൻ ഇത്തവണ ആദ്യ പത്തിൽ ഇടം നേടിയില്ല. സമ്പാദ്യത്തിൽ 33 ശതമാനം താഴ്ന്ന് 56 കോടി രൂപയുടെ സമ്പാദ്യവുമായി 13-ാം സ്ഥാനത്താണ് ഇദ്ദേഹം. എ.ആർ. റഹ്‌മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ. 66.75 കോടി രൂപയുമായി പതിനൊന്നാമതെത്തി. 50 കോടിയുമായി രജനികാന്ത് 14-ാം സ്ഥാനത്താണ്. 24ാമത് പവന്‍ കല്യാണ്‍ (31.33 കോടി), 26ാമത് വിജയ് (30.33 കോടി), 28ാമത് ജൂനിയര്‍ എന്‍ടിആര്‍ (28 കോടി), 29ാമത് വിക്രം (26 കോടി), 33ാമത് മഹേഷ് ബാബു (24.33 കോടി), 34ാമത് സൂര്യ (23.67 കോടി), സൂര്യയ്‌ക്കൊപ്പം വിജയ് സേതുപതിയും (23.67 കോടി) 34ാം സ്ഥാനത്ത് ഉണ്ട്. 36ാമത് നാഗാര്‍ജുന(22 കോടി) യാണ് മറ്റുള്ളവർ.