ഗള്‍ഫിലെത്തിയപ്പോള്‍ മറയ്‌ക്കേണ്ടത് മറച്ചു...!!!

മുലയൂട്ടല്‍ ക്യാംപെയിനുമായി ഗള്‍ഫ് വിപണിയിലെത്തിയത് കറുത്ത ടാഗ് പൊതിഞ്ഞ ഗൃഹലക്ഷ്മി തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയിനുമായി വനിത ദിനത്തില്‍ ഗര്‍ഫില്‍ കറുത്ത ടാഗ് ഒട്ടിച്ച് ഗൃഹലക്ഷ്മി.മാതൃഭൂമി മാഗസിനായ ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട മാറ് മറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെ ചിത്രം വലിയ ചര്‍ച്ചയ്ക്കാണ് വഴി വെച്ചത്. എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും എല്ലാം ആയ ജിലു ജോസഫ് ബ്ലൗസ് തുറന്ന് മുലയൂട്ടുന്നതായിരുന്നു കവര്‍ചിത്രം.മാഗസിനും മോഡലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വരെ പരാതി എത്തി. എന്നാല്‍ ഗള്‍ഫിലെത്തിയപ്പോള്‍ ജിലു ജോസഫ് മുലൂട്ടുന്ന ഭാഗം കറുത്ത കളറില്‍ മറച്ചിരിക്കുന്നത് കാണാം.ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് കവര്‍ പേജില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.നിയമം അനുസരിച്ച് സ്വകാര്യഭാഗങ്ങള്‍ പുറത്തുകാണിക്കുന്നില്ലെന്നുറപ്പുവരുത്തിയെ വിപണിയില്‍ മാഗസിനെത്തിക്കാവും.ഇതാണ് മാതൃഭൂമി അനുസരിച്ചതും.ഗള്‍ഫിലാരും തുറിച്ചു നോക്കാത്ത വിധത്തില്‍ മറച്ച രീതിയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു