‘സീ യു എഗെയ്ന്‍’ എന്ന വിരഹഗാനമാണ് ഗന്നം സ്‌റ്റൈലിന്റെ റെക്കോര്‍ഡ് തിരുത്തികുറിച്ചിരിക്കുന്നത്

289 കോടിയിലധികം ആളുകളായിരുന്നു ദക്ഷിണ കൊറിയന്‍ ഗാനമായ 'ഗന്നം സ്‌റ്റൈല്‍' കണ്ടത്. വിസ് ഖലീഫയുടെ 'സീ യു എഗെയ്ന്‍' എന്ന വിരഹഗാനമാണ് ഗന്നം സ്‌റ്റൈലിന്റെ റെക്കോര്‍ഡ് തിരുത്തികുറിച്ചിരിക്കുന്നത്. 290 കോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ഇതോടെ യൂട്യൂബില്‍ പുതിയൊരു സ്ഥാനമുറപ്പിക്കാനും ഈ വീഡിയോയ്ക്ക് സാധിച്ചു.