സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം സിനിമാതാരം സണ്ണി വെയ്ൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. മലയാളത്തിന്റെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് സണ്ണി വെയ്ൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ ഹിറ്റു ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും സണ്ണി വെയ്ൻ ആരാധകരുടെ പ്രിയതാരമായി. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അജു വർഗീസ് ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങൾ ആശംസകൾ നേർന്ന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചിട്ടുണ്ട്. സെക്കന്റ് ഷോയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.