ഇരുപതു ലക്ഷത്തിന്റെ താലിമാലയുമായി ദീപിക ഒരുങ്ങി

ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോണ്‍- രണ്‍വീര്‍ സിങ് താരവിവാഹത്തിന് ഇനി പത്തു ദിവസങ്ങള്‍ മാത്രം. വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും.കഴിഞ്ഞ ദിവസം താലിമാല വാങ്ങാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയിരുന്നു. 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക ഒരുക്കി വെച്ചിട്ടുണ്ട്.രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. ബാല്‍ക്കണിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന രണ്‍വീറിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. നവംബര്‍ 14, 15 ദിവസങ്ങളിലാണ് വിവാഹം നടക്കുക. പരമ്പരാഗതമായ രീതിയിലുള്ള ആചാരങ്ങള്‍ക്കു ശേഷം അന്നുതന്നെ ദീപികയും രണ്‍വീറും ഇറ്റലിയിലേക്ക് പോകും. ഇറ്റലിയിലെ നവംബര്‍ 15ന് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കും. ബാംഗ്ലൂരിലും മുംബൈയിലുമായി പ്രൗഢഗംഭീരമായ രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും