തിയേറ്ററിൽ പുറത്തായപ്പോൾ ‘കൂദാശ’യ്ക്ക് നല്ല വാക്ക് ; വികാരഭരിതനായി ബാബുരാജ്

തിയേറ്ററിൽ പുറത്തായപ്പോൾ 'കൂദാശ'യ്ക്ക് നല്ല വാക്ക് ; വികാരഭരിതനായി ബാബുരാജ് 'സംഗതി മലയാളസിനിമ വളരണമെന്ന് പറയുമ്പോഴും തീയറ്ററുകാർക്ക് അന്യഭാഷ ചിത്രങ്ങളോടും ബിഗ്ബജറ്റ് ചിത്രങ്ങളോടുമൊക്കെയേ താൽപര്യമുള്ളൂ' ബാബുരാജ് നായകനായ കൂദാശ എന്ന ചിത്രത്തിന് വൈകിയെത്തുന്ന നല്ല വാക്കുകളിൽ ഖേദം മാത്രമാണ് നടൻ ബാബു രാജിന് നല്കാൻ സാധിക്കുന്നത്. ബാബുരാജ് നായകനായി നവഗാതസംവിധായകൻ ഡിനു തോമസ് ഒരുക്കിയ കൂദാശ എന്ന ചിത്രം തിയറ്ററുകളിൽ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഡിവിഡി ഇറങ്ങിയതോടെ സിനിമ കണ്ട് നിരവധിപ്പേരാണ് കൂദാശ മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത്. സിനിമയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് നടൻ ബാബുരാജ് ഫെയ്സ്ബുക്ക് ലൈവിലൂടെ വികാരധീനനായി പ്രതികരിച്ചു. സിനിമയിലെത്തിയിട്ട് 25 വർഷമായി. 15 വർഷമാണ് സിനിമയിൽ ഒരു ഡലോഗ് പറയാനായി കാത്തിരുന്നത്. പിന്നെയും 10 വർഷം കഴിഞ്ഞ് എന്നേപ്പോലെയൊരാൾക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ടിട്ട് ചിത്രം തീയറ്ററിൽ കാണാൻ സാധിക്കാതിരുന്നതിന്റെ സങ്കടം പങ്കുവെച്ചിരുന്നു. അവരോടൊക്കെ ഞാൻ പറഞ്ഞ ഒരു കാര്യം തീയറ്ററിൽ പോയിക്കാണാൻ കൂദാശയ്ക്ക് തീയറ്ററുകൾ പോലും കിട്ടിയിരുന്നില്ല. സംഗതി മലയാളസിനിമ വളരണമെന്ന് പറയുമ്പോഴും തീയറ്ററുകാർക്ക് അന്യഭാഷ ചിത്രങ്ങളോടും ബിഗ്ബജറ്റ് ചിത്രങ്ങളോടുമൊക്കെയേ താൽപര്യമുള്ളൂ. പല തിയറ്റർ ഉടമകളെയും താൻ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതാണ്, എന്നിട്ടുപോലും തിയറ്റർ തന്നില്ലെന്നു താരം പറയുന്നു. തന്റെ സുഹൃത്തിന്റെ തിയറ്ററിൽപ്പോലും എട്ട് മണിക്കാണ് ഷോ വെച്ചത്. ഈ സമയത്തൊന്നും പ്രേക്ഷകർ കയറില്ല. സിനിമ കണ്ടിട്ട് ജീത്തുജോസഫ് പറഞ്ഞത് ഇതുപോലെയൊരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചില്ലല്ലോ എന്നാണ്. ഒരുപാട് സന്തോഷം തോന്നി. ഇമേജിന്റെ തടവറയിൽപ്പെട്ട് പോയൊരു നടനാണ് താൻ. എനിക്ക് കിട്ടിയൊരു മികച്ച കഥാപാത്രമായിരുന്നു കൂദാശയിലേത്. ചിത്രം തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയതിൽ വിഷമമുണ്ട് എന്ന് നടൻ ബാബു രാജ് പറയുന്നു.