“പത്മവ്യൂഹത്തിലെ അഭിമന്യു”ഇനി അഭ്രപാളിയിലേക്ക്

'പത്മവ്യൂഹത്തിലെ അഭിമന്യു'ഇനി അഭ്രപാളിയിലേക്ക് മഹാരാജാസ് കോളേജില്‍ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ ജീവിതകഥ സിനിമയാകുന്നു. ആര്‍.എം.സി.സി പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും ,മരണവും സിനിമയായി അണിയിച്ചൊരുക്കുന്നത് .പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ പേര് .പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ പേര് പുതു മുഖങ്ങളെ അണിയിച്ചൊരുക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.അഭിനയ കഴിവുളളവർക്കും പത്മവ്യൂഹത്തിലെ അഭിമന്യുവിയിൽ പങ്കാളികളാവാം . ഇതിനു വേണ്ടിയുള്ള ഓഡിഷൻ ഈ മാസം 28നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും .വാട്സ് ആപ്പ് കുട്ടയിമയാണ് സിനിമ നിർമ്മിക്കുന്നത് .സോഷ്യൽ മീഡിയ വഴി അണിയിച്ചൊരുങ്ങുന്ന ആദ്യത്തെ ചിത്രവും പത്മവ്യുഹത്തിലെ അഭിമന്യു ആയിരിക്കും .മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും .എറണാകുളം ,കോഴിക്കോട്,മൂന്നാർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും .