വിജയ് ചിത്രം മെർസൽ ചൈനയിലേക്ക്

 ആദ്യമായി ചൈനയിൽ റിലീസ് ചെയ്യുന്ന തമിഴ്ചിത്രമാവാന്‍ മെർസൽ ഒരുങ്ങുന്നു ജിഎസ്ടിയെ വിമർശിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി മാറിയ വിജയ് ചിത്രം മെർസൽ ചൈനയിൽ റിലീസിനൊരുങ്ങുന്നു.സിനിമയുടെ ചൈനീസ് പതിപ്പ് അടുത്തവർഷം റിലീസ് ചെയ്യും മെർസലിന്റെ നിർമാതാക്കളായ ടിഎസ്എല്ലും ചൈനയിലെ പ്രമുഖ വിതരണ ഏജൻസിയായ എച്ച്ജിസിയും കോടികളുടെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽനിന്ന‌് അർബുദ മരുന്നുകൾ ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തി രോഗികളെ ചികിത്സിക്കുന്ന കഥപറഞ്ഞ ഡൈയിങ് ടു സർവൈവ് എന്ന ചിത്രം ചൈനയിൽ വൻ പ്രദർശനവിജയം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ രംഗത്തെ ദുഷ്പ്രവണതകളെ ചോദ്യംചെയ്യുന്ന മെർസൽ ചൈനയിൽ റിലീസ് ചെയ്യുന്നത്.