കാട്രിൻ മൊഴിയ്ക്കായ്‌  കാത്തിരിക്കുന്നുവെന്ന് വിദ്യാ ബാലൻ

കാട്രിൻ മൊഴിയ്ക്കായ്‌ കാത്തിരിക്കുന്നുവെന്ന് വിദ്യാ ബാലൻ

 

ഹിന്ദി ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി

 

ഹിന്ദി ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്ക് റിലീസിന് നവംബര്‍ 16ന് ഒരുങ്ങുമ്പോള്‍ വിദ്യാ ബാലനാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമ കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ വിദ്യാ ബാലൻ ജ്യോതികയ്‍ക്ക് എല്ലാ ആശംസകളും നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. തുമാരി സുലുവില്‍ ഞാൻ അഭിനയിച്ച കഥാപാത്രം തമിഴ് റീമേക്കില്‍ ജ്യോതിക അവതരിപ്പിക്കുന്നുവെന്നത് അറിഞ്ഞതില്‍ വലിയ സന്തോഷമാണ്. ജ്യോതികയ്‍ക്കും രാധാ മോഹനും, നിര്‍മ്മാതാവ് ജി ധനഞ്ജയനും സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആസംശകള്‍. തിയേറ്ററില്‍ സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നാണ് വിദ്യ ബാലൻ പറയുന്നത്.കാട്രിൻ മൊഴി വലിയൊരു വെല്ലുവിളിയാണെന്നാണ് നായിക ജ്യോതിക പറയുന്നത്. ഒരു സിനിമയുടെ റീമേക്ക് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. വിജയം ആവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തമുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് സംവിധായകൻ രാധാമോഹനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തില്‍ ഒരു മാറ്റവുമില്ല. മൊഴി ഷൂട്ട് ചെയ്ത കാലത്തുള്ളതു പോലെ തന്നെ- ജ്യോതിക പറയുന്നു. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന വിജയലക്ഷ്‍മി എന്ന വീട്ടമ്മയായാണ് ജ്യോതിക ചിത്രത്തില്‍ എത്തുന്നത്.