ഫഹദല്ല...പക്ഷെ ഫഹദിനെ പോലെ

ഫഹദിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യവുമായി തുര്‍ക്കിഷ് താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമിലും മറ്റു പ്രചരിച്ച ഒരു ചിത്രത്തിന് മലയാളത്തിലെ യുവനടന്‍ ഫഹദ് ഫാസിലുമായി അത്രയേറെ സാമ്യമുണ്ടായിരുന്നു. അല്ലെങ്കില്‍ ആ ചിത്രം കണ്ടവരെല്ലാം പറഞ്ഞത് അത് ഫഹദ് ആണെന്നായിരുന്നു. തുര്‍ക്കി ഭാഷയിലുള്ള ഒരു ടെലിവിഷന്‍ ഷോയില്‍ ഫഹദിന്റെ മേക്കോവര്‍ ആണെന്നും പ്രചരിപ്പിക്കപ്പെട്ടു. ചിത്രം കണ്ടവര്‍ക്ക് അത് ഫഹദ് ഫാസില്‍ അല്ലെന്ന് സംശയം തോന്നാന്‍ വേറെ കാരണമൊന്നും ഉണ്ടായിരുന്നുമില്ല.എന്നാലിപ്പോള്‍ ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുന്നു. നരച്ച നീണ്ട താടിയും തലപ്പാവും ഒക്കെയായി ആ ചിത്രത്തില്‍ കാണുന്നത് ഫഹദല്ല,? മറിച്ച് തുര്‍ക്കിയിലെ പ്രശസ്തനായ ടെലിവിഷന്‍ താരം ഹാലിദ് എര്‍ജെങ്കാണ്. ഹാലിദിനെ പ്രിയങ്കരനാക്കിയ ടെലിവിഷന്‍ പരമ്പരയായ 'മാഗ്നിഫിസന്റ് സെഞ്ച്വറി' എന്ന സീരിയിലിലെ അദ്ദേഹത്തിന്റെ മേക്കോവറാണ് ഫഹദിനെ അനുസ്മരിപ്പിച്ചത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ ഫഹദിനെ ഓര്‍മിപ്പിക്കുന്നുതായിരുന്നു ആ ചിത്രം. ഈ ചിത്രം മാത്രമല്ല, ഇതുപോലെ പല മേക്കോവറുകളും ഫഹദിനെ തന്നെയാണ് അനുസ്മരിപ്പിക്കുന്നത്.