രാജിവെച്ച നടിമാര്‍ക്ക് പ്രശംസയുമായി സ്വരഭാസ്കര്‍

സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ച് പീഡനങ്ങള്‍ക്കെതിരെ പൊതുവേ മൗനം പാലിക്കുന്ന നായികമാര്‍ക്ക് മാതൃകയാണ് മലയാള സിനിമയിലെ നായികമാര്‍.ബോളിവുഡ് നടി സ്വരഭാസ്കറാണ് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുളള കാഴ്ച്ച പ്രതീക്ഷ പകരുന്നതാണെന്ന് പറഞ്ഞത്.ഹോളിവുഡില്‍ കാലങ്ങളായി സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങള്‍ പുറംലോകമറിയാന്‍ ഒരുപാട് സമയമെടുത്തു.പിന്നീടുയര്‍ന്ന സഹതാപ തരംഗത്തിന്റെ ചുവടു പിടിച്ചാണ് നിരവധി നടിമാര്‍ തുറന്നു പറയാന്‍ രംഗത്തെത്തിയത്.ദുരനുഭവങ്ങള്‍ തുറന്നു പറയുന്നവരെ കേള്‍ക്കുവാനും ചേര്‍ത്തു പിടിക്കുവാനും സമൂഹം തയ്യാറായാല്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് അത് പ്രചോദനമാവുകായുള്ളൂ.മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ അത് നടക്കുന്നുണ്ട്. വളരെ സന്തോഷകരമായ കാര്യമാണ് അവിടെ നടക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ പിന്തുണയോടെ നടിക്ക് വേണ്ടി ഒരു കൂട്ടം നടിമാര്‍ നില കൊണ്ടു.ചിലര്‍ വളരെ നന്നായി ഇതിനെതിരെ സംസാരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് നടിമാര്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജി വെച്ചു. വളരെ അത്ഭുതകരമായ പ്രവൃത്തിയാണ് അവരുടേതെന്നും സ്വര ഭാസ്കര്‍ പറഞ്ഞു