സിനിമ തന്നെ ആ ജീവിതം....!!!

1940കളില്‍ ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച ശശികപൂറിന്റെ ജീവിതം ഒരര്‍ത്ഥത്തില്‍ സിനിമ തന്നെ നടനായ പ്രിഥ്വിരാജ് കപൂറിന്റെ മകനായി ഒരു കംപ്ലീറ്റ് സിനിമ കുടുംബത്തില്‍ ജനനം.ബല്‍ബീര്‍ രാജ്കപൂര്‍ എന്ന് യഥാര്‍ത്ഥ നാമം.സഹോദരങ്ങളായ ഷമ്മി കപൂറിന്റെയും രാജ് കപൂറിന്റെയും വഴി ശശി കപൂറും പിന്തുടര്‍ന്നു.കരണ്‍ കപൂര്‍ കുണാല്‍ കപൂര്‍ സഞ്ജന കപൂര്‍ മക്കളും അച്ഛന് ചേര്‍ന്നവരായി. ശശി കപൂര്‍ വിടവാങ്ങുമ്പോള്‍ അത് സിനിമയുടെ നഷ്ടമായി മാത്രം വിലയിരുത്തുന്നതും അതുകൊണ്ട് തന്നെ 1961ല്‍ യാഷ് ചോപ്രയുടെ ധര്‍മ്മപുത്ര എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു 1980കളുടെ അവസാനം തിളങ്ങുന്ന കണ്ണുകളുള്ള ബോളിവുഡിന്റെ പ്രിയ നടനായി ശശരീകപൂര്‍ മാറികഴിഞ്ഞിരുന്നു.ഹോളിവുഡിലടക്കം 100 ല്‍ അധികം ചിത്രങ്ങളില് ആ സാന്നിധ്യം നാം അറിഞ്ഞു.ദീവാര്‍ ദോ ഓര്‍ ദോ പാഞ്ച് നമക് ഹലാല്‍ എന്നീ ചിത്രങ്ങള്‍ സിനിമ ചരിത്രത്തില്‍ ശ്രദ്ധേയമായവയാണ്.1998ലെ ജിന്നആണ് അവസാന ചിത്രം 2014 രാജ്യം ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചു.