മാഞ്ഞുപോയ “മഞ്ഞള്‍പ്രസാദം”....

മലയാളത്തിന്റെ സ്വന്തം മോനിഷ വിടപറഞ്ഞിട്ട ഇന്നേക്ക് 25 വര്‍ഷം വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തിലേറിയ അഭിനേത്രയിയാരുന്നു മോനിഷ.നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി 16 വയസില്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരം. മികച്ച നര്‍ത്തകി കൂടിയായിരുന്നു അവര്‍.മകളും പെങ്ങളും കാമുകിയുമായി മോനിഷ നടന്നു കയറിയത് ആരാധകരുടെ ഹൃദയങ്ങളിലേക്കായിരുന്നു.1986ല്‍ എംടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്ന നഖക്ഷതങ്ങളിലബടെ സിനിമയിലേക്ക് അരങ്ങേറിയ മോനിഷയെ തേടി മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്‌കാരമെത്തി പിന്നീട് അങ്ങോട്ട് എണ്ണംപറഞ്ഞ ചിത്രങ്ങള്‍ കമലദളം അധിപന്‍ കടവ് പെരുന്തച്ചന്‍ അങ്ങനെ 1992ല്‍ മലയാളികള്‍ക്ക് മുന്നില്‍ ചാര്‍ത്തിയ ആ മഞ്ഞള്‍പ്രസാദം മാഞ്ഞുപോയി