Mosh pit-ക്രൂരമായ ഡാന്‍സ്

ഡാന്‍സിന് ഒരു ആക്രമണസ്വഭാവം കൈവന്നാല്‍ എങ്ങനെയുണ്ടാകും മോഷ് പിറ്റ് ലോകത്തേറ്റവും ക്രൂരമായ ഡാന്‍സ് എന്നു വേണമെങ്കില്‍ പറയാം.ആളുകള്‍ രണ്ട് ഗ്രൂപ്പായി തിരിയ്ക്കുന്നു.മധ്യത്തില്‍ ഒഴിച്ചിട്ട ഭാഗത്തേക്ക് ഇരു ഗ്രൂപ്പുകാരും ഓടിയെത്തി തള്ളിയും ഏറ്റുമുട്ടിയുംഡാന്‍സ് കളിക്കുന്നു.ഒന്നും രണ്ടുമല്ല ആയിരങ്ങള്‍.1970കളിലാണ് മോഷ് പിറ്റിന്റെ ആരംഭം.കാലിഫോര്‍ണിയയും വാഷിംഗ്ടണുമാണ് മോഷിംഗ് അഥവ മോഷ് പിറ്റിന്റെ ഉത്ഭവസ്ഥാനം. ആക്രമണ സ്വഭാവമുള്ളതാണെങ്കിലും മനസിന് സമാധാനം ലഭിക്കുമെന്നാണ് അനുഭവജ്ഞര്‍ പറയുന്നത്. റോക്ക് മ്യൂസികിനൊപ്പമാകും മോഷ് പിറ്റില്‍ ആളുകളേറ്റുമുട്ടുക.വാള്‍ ഓഫ് ഡെത്ത് ഷോകളിലാണ മോഷ് പിറ്റ് സാധാരണ കണ്ടുവരുന്നത്.2007ല്‍ വാന്‍കോറില്‍ നടന്ന മോഷ് പിറ്റില്‍ ഏകദേശം 10000 ആളുകള്‍ക്കാണ് പരിക്കേറ്റത്.