ഇറച്ചിയുടെ പരസ്യത്തില്‍.....ഗണപതി???

ആട്ടിറച്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്യ വീഡിയോയില്‍ ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉള്‍പ്പെടുത്തിയതിനെതിരെ ഓസ്‌ട്രേലിയയിലെ നിരവധി ഹിന്ദുമത വിശ്വാസികള്‍ രംഗത്തെത്തി. ക്രിസ്ത്യാനികളുടെ ദൈവമായ യേശുവിനേയും മറ്റ് ദൈവങ്ങളേയും പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കഴിക്കാവുന്ന ഇറച്ചി എന്ന പരസ്യവാചകവുമായി മീറ്റ് ആന്റ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയ പുറത്തിറക്കിയ പരസ്യ വീഡിയോയാണ് വിവാദമായിരിക്കുന്നത്.