മണികര്‍ണ്ണിക സേഫാണ്...!!!

പത്മാവദിന് നേരിട്ട പ്രതിസന്ധികളൊന്നും മണികര്‍ണ്ണികയ്ക്കില്ല കങ്കണ റണാവത്ത് നായികയായെത്തുന്ന റാണി ലക്ഷ്മി ഭായി യുടെ ജീവിത കഥപറയുന്ന മണികര്‍ണ്ണികയ്ക്കു നേരെ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ നടത്തിവന്ന പ്രതിഷേധം അവസാനിച്ചു.വിവാദമുയര്‍ത്തു്ന്ന പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ലെന്ന് നിര്‍മ്മാതാവ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു.ചിത്രീകരണം തടയണമെന്ന് രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിരുന്നു.എന്നാല്‍ ബ്രാഹ്മിണ്‍ സഭ ആരോപിക്കുന്നതു പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രീട്ടീഷ് ഏജന്റും ലക്ഷ്മിഭായിയും ഒരുമിച്ചുള്ള പ്രണയഗാനം ചിത്രത്തില്‍ ഇല്ലെന്ന് നിര്‍മാതാവ് കമല്‍ ജെയ്ന്‍ ഉറപ്പു നല്‍കി. കൂടാതെ മണികര്‍ണ്ണികയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിയാണ് സിനിമ ചെയ്യുന്നതെന്നും നിര്‍മാതാവ് അറിയിച്ചു.1857 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും റാണി ലക്ഷ്മിഭായിയും തമ്മിലുള്ള യുദ്ധവും മറ്റ് സംഭവങ്ങളും അടിസ്ഥാനമാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണികര്‍ണ്ണിക. ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.