പ്രിഥ്വിയുടെ കര്‍ണനല്ല...ഇത് മഹാവീര്‍ കര്‍ണ

വിക്രം നായകനാകുന്ന ആര്‍.എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍എസ് വിമലിന്റെ കര്‍ണന്‍ എന്ന ചിത്രത്തില്‍ പ്രഥ്വിരാജില്ല കരിയറിലെ ബിഗ്ബജറ്റ് മൂവിയില്‍ പ്രഥ്വിക്കു പകരം ചിയാന്‍ വിക്രം കര്‍ണനാകും കഴിഞ്ഞ ദിവസങ്ങളിലാണ് ഇനി വിക്രത്തിന്റെ കര്‍ണന്‍ എന്ന തരത്തിലുള്‌ള വാര്‍ത്തകള്‍ പുറത്തുവന്നത്.എന്ന് നിന്റെ മൊയ്തിനു ശേഷം പ്രഥ്വി-വിമല്‍ സ്വപ്‌ന സിനിമയില്‍ നിന്ന് പ്രഥ്വിരാജ് പുറത്താകുന്നതിന് കാരണം മറ്റ് സിനിമകളുടെ തിരക്കുകള്‍തന്നെ.300 കോടി ബിഗ് ബജറ്റിലെത്തുന്ന ചിത്രം ഹിന്ദിയിലാണ് ഒരുക്കുന്നതത്രെ.മലയാളമടക്കം 32 ഓളം ഭാഷകളിലാകും പ്രദര്‍ശനത്തിനെത്തുന്നത്. 2019ല്‍ തിയേറ്ററുകളിലെത്തുന്നകര്‍ണന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മഹാവീര്‍ കര്‍ണനെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി സൂര്യ ചിഹ്നം ശരീരത്തില്‍ ടാറ്റുചെയ്ത ചിത്രം വിക്രം പങ്കുവെച്ചിട്ടുണ്ട് ഹൈദ്രാബാദിലെ രാമോജി റാവു ഫിലിം സിറ്റി,ജയ്പൂര്‍ തുടങ്ങിയയിടങ്ങളില്‍ ആകും ചിത്രീകരണം നടക്കുക.ഹോളിവുഡ് സാങ്കേതിക വിദഗ്ധരും കര്‍ണനൊപ്പം ചേരും