അംഗീകാരത്തിന്റെ ആദ്യ ലാന്‍ഡിംഗ്‌....!!!

36 വര്‍ഷക്കാലമായി മലയാള സിനിമയില്‍ നിഴലുപോലെ ഇന്ദ്രന്‍സ് കൂടെകൂടിയിട്ട് വസ്ത്രാലങ്കാരത്തില്‍ തുടങ്ങി അഭിനേതാവായി മാറിയ ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ ഇന്ന് 2018ല്‍ സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍.ആളൊരുക്കമെന്ന ചിത്രത്തില്‍ തുള്ളല്‍ കലാകാരനായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പുരസ്‌കാര നേട്ടം.1981ല്‍ സിനിമ ജീവിതം ആരംഭിച്ച ഇന്ദ്രന്‍സ് മലയാളത്തില്‍ 500ല്‍ അധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്രയ വസ്ത്രാലങ്കാരകനായത് ഇന്ദ്രന്‍സെന്ന നടനെ മനസില് ഓര്‍ക്കുമ്പോള്‍ കോമഡി കഥാപാത്രങ്ങളാണ് മുന്നിലെത്തുക. ദില്ലിവാലാ രാജകുമാരന്‍,പട്ടാഭിഷേകം,പ്രിയം,ആനമുറ്റത്തെ ആങ്ങളമാര്‍,മേഘസന്ദേശം, നേരറിയാന് സിബിഐ പാണ്ടിപ്പട,അപ്പോത്തിക്കരി,ആട് ഒരു ഭീകരജീവി തുടങ്ങി നിരവധി ചിത്രങ്ങള്‍. അവാര്‍ഡ് കിട്ടാനിത്ര വൈകിപ്പോയെന്ന പരിഭവമൊന്നുമില്ല ഈ താരത്തിന് Subscribe to News60 :https://goo.gl/VnRyuF