ഞാന്‍ നിങ്ങളോട് കൂടെയുണ്ട്.....!!!

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് 2 വര്‍ഷം മണിയുടെ മരണത്തിലെ ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും ആ മണിക്കിലുക്കം ഓര്‍മ്മയില്‍ സൂക്ഷിച്ച് മലയാളികള്‍.ഒട്ടേറെ ഹൃദയം തൊടുന്ന കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് കലാഭവന്‍ മണി മാഞ്ഞുപോയത്.മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും പേടിപ്പിച്ചും വിവിധ ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍.മലയാളത്തില്‍ മാത്രമല്ല അന്യഭാഷകള്‍ക്കും മണി പ്രിയനടനായിരുന്നു.അഭിനയത്തിനൊപ്പം നാടന്‍ പാട്ടിലൂടെയും സ്വന്തം മണ്ണിനെയും നാട്ടുകാരെയും മണി കൂടെനിര്‍ത്തി