പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

 പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു മോഡലായ ഹൈലി ബാല്‍ഡ്‌വിനാണ് ജസ്റ്റിന്‍ ബീബറിന്റെ വധുവാകുന്നത്. അമേരിക്കന്‍ മാധ്യമങ്ങളാണ് ജസ്റ്റിന്‍ ബീബറും മോഡലായ ഹൈലി ബാല്‍ഡ്‌വിനും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ശനിയാഴ്ച ബഹാമാസിലേക്കുള്ള ഇരുവരുടെയും യാത്രക്കിടെയായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിക്കാന്‍ തയാറായിട്ടില്ല. 2016ലാണ് ബീബറും ഹൈലി ബാല്‍ഡ‍്‌വിനും തമ്മില്‍ അടുപ്പത്തിലാകുന്നത്. പിന്നീട് തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹൈലി ബാല്‍ഡ്‌വിന്‍ . അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി ബാല്‍‌ഡ്‌വിന്‍ എത്തിയിട്ടുണ്ട്.ജസ്റ്റിന്‍ ബീബറിന് ഇരുപത്തിനാലും വധു ബാല്‍‌ഡ്‌വിന് ഇരുപത്തിയൊന്നുമാണ് പ്രായം.