കറുത്ത മുത്തിന്റെ  ജീവിതം സിനിമയാകുന്നു

ഐ എം വിജയന്‍റെ ജീവിതം സിനിമയാകുന്നു ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. വി.പി. സത്യനെന്ന ഇന്ത്യയുടെ എക്കാലെത്തെയും മികച്ച ഫുട്ബോള്‍ ക്യാപ്റ്റന്‍റെ ജീവിതകഥയുടെ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നാലെയാണ് ഇന്ത്യയുടെ കറുത്തമുത്തിന്‍റെ ചിത്രം വെള്ളിത്തിരയിലേക് എത്തുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയനാകും.എന്നാല്‍ ആരാണ് ഈ യുവതാരമെന്ന് വെളുപ്പെടുത്തിയിടില്ല. പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലുള്ള അരുണ്‍ ഗോപിയുടെ അടുത്ത ചിത്രമായിരിക്കും ഇത്. ബിഗ്‌ ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനി ആയിരിക്കും. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് കഥയുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും ലൊക്കേഷൻസ് ഉള്‍പ്പടെയുള്ളവ സന്ദർശിച്ച്‌ വെച്ചിരിക്കുകയാണെന്നും സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു .കാലാഹിരൺഎന്ന വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു