ജിഎസ്ടി രക്ഷിച്ചു...ഇനി സൂപ്പര്‍ തമിഴകം!!!

നികുതി പ്രശ്‌നമില്ലാതെ തമിഴ് സിനിമയ്ക്ക് പേരിടാം കാലങ്ങളായി തമിഴകത്തെ സിനിമ വ്യവസായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് സിനിമയ്ക്ക് പേരു നല്‍കുന്നത്.കഥയ്ക്കനുസരിച്ച് ഒരു പേരിടാന്‍ ചില കടമ്പകളാണ് തമിഴ് സിനിമപ്രവര്‍ത്തകരെ കാത്തിരിക്കുന്നത്.തമിഴാവാക്കാണ് എന്ന ഉറപ്പാക്കേണ്ടത് ആണ് ഇതിലാദ്യം.ഇനി പേര് ഇംഗ്ലീഷോ മറ്റ് ഭാഷയിലോ ആണെങ്കില്‍ നികുതി ഒഴിവാക്കി പ്രദര്‍ശനത്തിനെത്തിക്കാമെനന് കരുതേണ്ട.ഇനി തമിഴകത്തിന് പേര് പ്രശ്‌നമാകില്ല നികുതിയും ഒഴുവാക്കി കിട്ടും .ജിഎസ്ടി ഇഫ്ക്ടിലാണ് ഈ ആനുകൂല്യം.ജിഎസ്ടിയുടെ ഭാഗമായി ഏത് ഭാഷയിലുള്ള പേരും സിനിമയ്ക്കിടാം.ഇതിന് നികുതി പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് അറിയിപ്പ് വന്ന് കഴിഞ്ഞു.ഇതിന്റെ പ്രതിഫലനമെന്നോണം വിക്രം ചിത്രം സ്‌കെച്ച്,വിജയ് സേതുപതി ചിത്രം സൂപ്പര്‍ ഡീലക്‌സ്,പാര്‍ട്ടി തുടങ്ങി അന്യഭാഷ പേരുകള്‍ തമിഴ്‌നാട്ടില്‍ സജീവമാകുന്ു സൂര്യ നായകനായെത്തിയ മാസ് എന്ന ചിത്രത്തെ നികുതി പ്രശ്‌നം ഏറെ ബാധിച്ചിരുന്നു പിന്നീട് മാസ് എന്‍കിറ മാസില്ലാമണി എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്‌