പദ്മാവദിയെ തടയണം...

സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രം പദ്മാവതി തിയേറ്ററുകളിലെത്തുന്നത് തടയണമെന്ന് ജയ്പൂര്‍ രാജവംശം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ചയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും രംഗത്തെത്തിയിരിക്കുകയാണ്. ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും, ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ലെന്നും, സമ്പന്നമായ രാജസ്ഥാന്റെ ചരിത്രത്തെ മാറ്റാന്‍ സമ്മതിക്കില്ലെന്നും ജയ്പൂര്‍ രാജകുടുംബാംഗം ദിവ്യ കുമാരി ട്വിറ്ററില്‍ കുറിച്ചു. സിനിമയ്ക്കെതിരെ രജപുത് വിഭാഗക്കാര്‍ ചിറ്റോര്‍ഗഡില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു