നായകന്‍ അകത്ത്...സിനിമകള്‍ ഉപേക്ഷിക്കുന്നു???

ദിലീപ് നായകനായ കമ്മാരസംഭവത്തിനായി ഒരു കോടി രൂപ മുടക്കിയിരുന്നു ദിലീപ് ജയിലില്‍ തുടരുന്നതോടെ പ്രഫസര്‍ ഡിങ്കനും കമ്മാരസംഭവവും ഉപേക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന രാമലീലയുടെ റിലീസ് ഇതുവരെയും നടന്നിട്ടില്ല. ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുമ്പോഴാണ് ദിലീപ് അറസ്റ്റിലാകുന്നത്. ജനരോക്ഷം തുടരുന്ന സാഹചര്യത്തില്‍ ചിത്രം പെട്ടിയില്‍ തന്നെയിരിക്കുകയാണ്.താന്‍ പുറത്തുവന്ന ശേഷം റിലീസ് മതിയെന്ന് താരം പറഞ്ഞതായും ചില സൂചനകളുണ്ട്