പശുവിനും സെന്‍സര്‍ ബോര്‍ഡ് കത്രിക!

സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്ന് ചില പദങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ്.പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററിക്കാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണത്. ഇല്ലെങ്കില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാവായ സുമന്‍ ഘോഷിനെ അറിയിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഈകാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സര്‍ക്കാരിന് ഡോക്യുമെന്ററിക്കുറിച്ച് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് അമര്‍ത്യസെന്‍ പറയുന്നത്.