താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം....മഹാദുരന്തം.....!!!!

രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായുളള അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. ചലച്ചിത്ര താരങ്ങള്‍ നേതാക്കളാകുന്നത് ദുരന്തമാണെന്ന് നടന്‍ പ്രകാശ് രാജ്. ബെംഗലൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് താല്‍പര്യമില്ല. കാരണം അവര്‍ അഭിനേതാക്കളാണ്. അവര്‍ക്ക് ധാരാളം ആരാധകരും ഉണ്ട്. ആരാധകരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അഭിനേതാക്കള്‍ക്ക് ബോധം ഉണ്ടായിരിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ചലച്ചിത്ര താരങ്ങള്‍ നേതാക്കളാകുന്നത് രാജ്യത്തെ സംബന്ധിച്ച് ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെയും പ്രകാശ് രാജ് വിമര്‍ശിച്ചു. സിനിമാ ഹാളില്‍ എഴുന്നേറ്റു നിന്ന് കാണിക്കേണ്ടതല്ല ദേശസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.നേരിട്ടൊരു ആക്രമണത്തിന് മുതിര്‍ന്നില്ലെങ്കിലും തമിഴകത്തെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരായ വിമര്‍ശനമാണ് പ്രകാശ് രാജില്‍ നിന്നുണ്ടായിരിക്കുന്നതെനന് വ്യക്തമാണ്