96 ന്‍റെ ടെലിവിഷന്‍ പ്രീമിയറിനൊരുങ്ങി സണ്‍ ടി. വി

റിലീസ് ചെയ്തു ആഴ്ചകള്‍ മാത്രം പിന്നിടുന്ന ചിത്രം ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരേയാണ് നടി പ്രതികരിച്ചത്. വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന ചിത്രം തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം നടന്നുകൊണ്ടിരിക്കവെയാണ് സണ്‍ ടി.വി ചിത്രം ദീപാവലിക്ക് ടി.വിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് തൃഷ രംഗത്തെത്തിയത്. Voc 2 നിറഞ്ഞ സദസില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ടി.വി യില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പൊങ്കലിലേക്ക് മാറ്റണമെന്നും തൃഷ ട്വീറ്റ് ചെയ്തു. 'ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാം വാരമാണ്. ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങളുടെ ടീം കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു. 96 ടീം സണ്‍ ടിവിയോട് കടപ്പെട്ടിരിക്കും.' തൃഷയ്ക്ക് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചാനല്‍ ഇതിനോട് പ്രതികരണം അറിയിച്ചിട്ടില്ല. Voc 3 അതിനിടെ സണ്‍ ടിവി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ സര്‍ക്കാരിന് തിയേറ്റര്‍ ലഭിക്കാനാണ് 96 തിരക്കിട്ട നീക്കമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.