ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍4

104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയില്‍ വന്നത് 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. 104 ചിത്രങ്ങളാണ് അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണിനയില്‍ വന്നത്. അതില്‍ 57 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. ജയസൂര്യയും (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), സൗബിന്‍ ഷാഹിറും മികച്ച നടന്‍മാര്‍ (സുഡാനി ഫ്രം നൈജീരിയ) മികച്ച നടി നിമിഷ സജയന്‍ (ചോല, ഒരു കുപ്രസിദ്ധ പയ്യന്‍), ജോജു ജോര്‍ജ് മികച്ച സ്വഭാവ നടന്‍, ചിത്രം- ജോസഫ്‌, ശ്യാമപ്രസാദ് മികച്ച സംവിധായകന്‍, മികച്ച നവാഗത സംവിധായകന്‍-സക്കറിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍, മികച്ച സിനിമ-കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍, സംവിധായകന്‍ -ഷെരീഫ്.സി, മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകന്‍- ശ്യാമപ്രസാദ്, മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍), മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍), മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലനടന്‍- മാസ്റ്റര്‍ മിഥുന്‍ , മികച്ച ബാലനടി- അബദി ആദി (പന്ത്), മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്), മികച്ച സിങ്ക് കൌണ്ട്- അനില്‍ രാധാകൃഷ്ണന്‍, ഛായാഗ്രാഹണം ജൂറി പരാമര്‍ശം- മധു അമ്പാട്ട്, മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ, മികച്ച ഗായിക- ശ്രേയാ ഘോഷാല്‍, നീര്‍മാതളപ്പൂവിനുള്ളില്‍ (ആമി), മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍), മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍ (തീവണ്ടി), മികച്ച പശ്ചാത്തല സംഗീതം- ബിജിബാല്‍ (ആമി), മികച്ച കലാസംവിധായകന്‍- വിനേഷ് ബംഗ്ലാല്‍ (കമ്മാരസംഭവം). മികച്ച ചിത്രസംയോജകന്‍ - അരവിന്ദ് മന്‍മദന്‍ (ഒരു ഞായറാഴ്ച), മികച്ച തിരക്കഥാകൃത്തുക്കള്‍- മുഹ്‌സിന്‍ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച സ്വഭാവനടിമാര്‍- സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി