ശാസ്ത്ര പ്രതിഭകള്‍ക്ക് അമൂല്യ അവസരം

യുവ പ്രതിഭകള്‍ക്കായി യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ വളര്‍ത്തുന്നതിനു വേണ്ടി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ഒരുങ്ങുന്നു.മൂന്നു വര്ഷം നീണ്ട് നില്‍ക്കുന്ന മെന്ററിങ് പദ്ധതിയാണ് സ്കൂള്‍ കോളേജ് പഠനത്തോടൊപ്പം വിദ്യര്‍ത്ഥികള്‍ക്ക് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കുക.ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ജേതാക്കളായവർ, കൊളീജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടറേറ്റ് ശാസ്ത്രയാൻ ദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മത്സര വിജയികൾ, ഇൻസ്പെയർ പ്രതിഭകൾ, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരഞ്ഞെടുത്ത റൂറൽ ഇന്നവേറ്റേഴ്‌സ്, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ ശാസ്ത്രസംബന്ധമായ മത്സരങ്ങളിൽ വിജയികളായവർക്കാണ് പങ്കെടുക്കാൻ അവസരം.വിദ്യാര്‍ഥികളില്‍ നിന്നും പുതുമയുള്ള ആശയങ്ങളാണ് പരിപാടിയുടെ ഭാഗമാകുന്നതിന് വേണ്ടി ക്ഷണിക്കുന്നത്. 16 വയസിനു മുകളിലുള്ളവര്‍ക്കും 16 വയസ്സില്‍ താഴെയുള്ളവര്‍ക്കും രണ്ട് സ്ട്രീമായി പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാം.സംസ്ഥാനത്തെ സ്കൂളുകളിലും പോളിടെക്‌നിക്കുകളിലും സർവകലാശാലകളിലും പഠിക്കുന്നവർക്ക് പരിപാടിയുടെ ഭാഗമാകാം.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വി ഐ പി സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്താം.യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് ജൂൺ 25 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം