അഭിമുഖം’ ആത്മവിശ്വാസത്തോടെ നേരിടാന്‍ ...

അഭിമുഖം' ആത്മവിശ്വാസത്തോടെ നേരിടാന്‍ ... തയ്യാറെടുപ്പ്, പരിശീലനം, അവതരണം - ഈ മൂന്ന് ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. അഭിമുഖങ്ങള്‍ക്ക് തയാറാകുമ്പോള്‍ ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസിലാക്കിയിരിക്കണം. പ്രസ്തുത തൊഴില്‍മേഖലയെയും കമ്പനി/സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും ഗുണം ചെയ്യും.കമ്പനി വെബ്സൈറ്റ് സന്ദര്‍ശിക്കുകയും സ്ഥാപനത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്യുക.ആദ്യകാഴ്ചയില്‍ത്തന്നെ ഒരാള്‍ വിലയിരുത്തപ്പെടും. നിങ്ങള്‍ എന്തു വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പെരുമാറുന്നു, സംസാരിക്കുന്നു എന്നതിലെല്ലാം നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കും. സമയത്തിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പെങ്കിലും ഇന്‍റര്‍വ്യൂ സ്ഥലത്തത്തൊന്‍ ശ്രമിക്കുക.ഇന്‍റര്‍വ്യൂവിന് പ്രവേശിക്കുമ്പോള്‍ ചോദ്യകര്‍ത്താക്കളെ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുക. ഹസ്തദാനം ചെയ്യുക. ബോര്‍ഡില്‍ വനിതകളുണ്ടെങ്കില്‍ അവരെ ആദ്യം അഭിവാദ്യം ചെയ്യുക.ഉത്തരങ്ങള്‍ വലിച്ചുനീട്ടാതെ കൃത്യവും വ്യക്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക.ചോദ്യകര്‍ത്താവുമായി കണ്ണില്‍നോക്കി സംസാരിക്കുക. അത് ആത്മവിശ്വാസത്തിന്‍െറ ലക്ഷണമാണ്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്.ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക.