ഇന്ത്യയിലെ വിദ്യാർഥികൾക്കു റോബട്ടിക്സ് പരിശീലനം

ഇന്ത്യയിലെ വിദ്യാർഥികൾക്കു റോബട്ടിക്സ് പരിശീലനം റോബട്ടിക്ക് പരിശീലനം നേടാൻ രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കൂട്ടായ്മ നാസ്കോമിന്റെ എഡ്‌കാസ്റ്റും റോബട്ടിക് രംഗത്തെ പ്രമുഖരായ ഓട്ടമേഷൻ എന്നിവായുമായാണ് കൈകോർക്കുന്നത് .കരാർ അനുസരിച്ച് നാസ്കോമിന്റെ ഫ്യൂച്ചർ സ്കിൽസ് പോർട്ടലിന്റെ വരിക്കാർക്ക് ഓട്ടമേഷൻ എനിവെയർ സർവകലാശാലയുട (എഎയു) പരിശീലന പരിപാടികളിൽ ഭാഗമാകാം. ഈ വർഷം വിദ്യാർഥികളും പ്രഫഷണലുകളും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർക്കു പരിശീലനം നൽകുകയാണ് ലക്ഷ്യം. ഐടി ജീവനക്കാരും ഈ മേഖലയിലെ തൊഴിലന്വേഷകരും വിദ്യാർഥികളും ഉൾപ്പെടെ 40 ലക്ഷത്തോളം പേർക്ക് അടുത്ത ഏതാനും വർഷംകൊണ്ട് വിദഗ്ധ പരിശീലനം നൽകാനുള്ള നാസ്കോം ശ്രമത്തിനും ഈ പദ്ധതി സഹായകമാകും.