അസിസ്റ്റന്റ് പ്രൊഫസർ ആകാൻ  പിഎച്ച്.ഡി നിർബന്ധമാക്കുന്നു

സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡി. നിർബന്ധം ആക്കുന്നു . 2021-’22 അധ്യയനവർഷംമുതലാണ് അധ്യാപകനിയമനത്തിന് പിഎച്ച്.ഡി. നിർബന്ധമാക്കിയത്. നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) ജയിച്ചതുകൊണ്ടുമാത്രം നിയമനം ലഭിക്കില്ലെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. അധ്യാപകനിയമനത്തിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) കൊണ്ടുവന്ന മാർഗരേഖ സർക്കാർ അംഗീകരിച്ചു.കോളേജുകളിൽ നെറ്റ്/പിഎച്ച്.ഡി. ഉള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർമാരായി നിയമനം നൽകാം. എന്നാൽ, സെലക്‌ഷൻ ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ പിഎച്ച്.ഡി. നിർബന്ധമാക്കി. സർവകലാശാല അധ്യാപകരുടെ കരിയർ അഡ്വാൻസ്‌മെന്റ് സ്കീമിൽ (സി.എ.എസ്.) സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം ഗവേഷണകേന്ദ്രീകൃതമായിരിക്കും. കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അധ്യാപനമികവാണ് പരിഗണിക്കുക. കോളേജുകളിൽ പ്രൊഫസർ തസ്തികവരെ സ്ഥാനക്കയറ്റമുണ്ടാകും. ലോകറാങ്കിങ്ങിൽ ഏറ്റവും മുന്തിയ 500 വിദേശ സർവകലാശാലകളിലേതിലെങ്കിലും നിന്ന് പിഎച്ച്.ഡി. നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇവിടത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമനം ലഭിക്കും. പുതുതായി നിയമനം നേടുന്നവർക്ക് ഒരുമാസത്തെ പരിശീലനം നിർബന്ധമാക്കി.സർവകലാശാലകളിൽ നിലവിൽ അനുവദിച്ചിട്ടുള്ള പ്രൊഫസർമാരുടെ തസ്തികകളിൽ 10 ശതമാനം സീനിയർ പ്രൊഫസർ തസ്തികകളാക്കും